Skip to main content

അക്വാകൾചറിൽ പരിശീലനം

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള' (ADAK) യിൽ അക്വാകൾച്ചർ വിഷയങ്ങളിൽ മൂന്നു ദിവസത്തെ ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അഭ്യസ്തവിദ്യരായിരിക്കണം. ഒരാൾക്ക് 500 രൂപയാണ് ഫീസ് ADAK ന്റെ വിവിധ മത്സ്യക്കൃഷി യൂണിറ്റുകൾ കേന്ദ്രീകരിച്ചായിരിക്കും പരീശീലനം നൽകുക. തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയും വയസും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം ബയോഡാറ്റ തയ്യാറാക്കി ADAK ഹെഡാഫീസിൽ 'ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള' 'റീജ', ടി.സി.15/1494, മിൻചിൻ റോഡ്, തൈക്കാട്. പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ സമർപ്പിക്കണം. adaktvm@gmail.com എന്ന അഡ്രസ്സിൽ ഇ-മെയിലായും അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: 0471-2322410. അവസാന തീയതി ജൂലൈ 30.
പി.എൻ.എക്സ്. 3118/2022
 

date