Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) യിൽ സ്വയംഭരണ സ്വഭാവത്തോടുകൂടി ആരംഭിക്കുന്ന മൂല്യനിർണയ സെല്ലിലേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ദ്ധർ/ ഡാറ്റ അനലിസ്റ്റ്, സിസ്റ്റം മാനേജർ/ പ്രോഗ്രാം മാനേജർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി  വെബ്‌സൈറ്റിൽ www.scert.kerala.gov.in ലഭിക്കും.
പി.എൻ.എക്സ്. 3119/2022

date