Skip to main content

താത്കാലിക നിയമനം

കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ റിസേർച്ച് ഫെല്ലോ/ പ്രൊജക്റ്റ് ഫെല്ലോ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/ പ്ലാന്റ് സയൻസ്/ ബയോടെക്നോളജി/ ഫോറസ്ട്രി എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ നാഷണൽ ലെവൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ, സി.എസ്.ഐ.ആർ/ യു.ജി.സി-നെറ്റ് അല്ലെങ്കിൽ ഗേറ്റ് (ജൂനിയർ റിസേർച്ച് ഫെല്ലോയ്ക്കു മാത്രം) എന്നിവയാണു യോഗ്യതകൾ. മോളിക്യുലാർ ടെക്‌നിക്‌സ്, വനമേഖലയിലുള്ള ഫീൽഡ് വർക്ക് എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 25നു രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരളം ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിനു പങ്കെടുക്കണം. വിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.
പി.എൻ.എക്സ്. 3122/2022
 

date