Skip to main content

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നാടകോത്സവം 'യവനിക 22' നാളെ  മുതൽ

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ 'യവനിക 22' എന്ന പേരിൽ നാടകോത്സവം നാളെ (18 ജൂലൈ) മുതൽ 22 വരെ നടക്കും. 18 ന് വൈകിട്ട് 5.30 ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ വി.കെ. പ്രശാന്ത്, എം. മുകേഷ്, തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് 6 ന് ഡ്രമാറ്റിക്  ഡബിൾസ് കേരള അവതരിപ്പിക്കുന്ന നാടകം 'മൃഗം' അരങ്ങേറും. 19 ന് വൈകിട്ട് 6ന് തിരുവനന്തപുരം എൻ. കൃഷ്ണപിള്ള നാടക വേദിയുടെ 'ചെങ്കോലും മരവുരിയും' അരങ്ങേറും. 20 വൈകിട്ട് 6 ന് നാടകം 'നടചരിതം'. 21 ന് വൈകിട്ട് 6 ന് ഭാവന ആർട്‌സ് ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ നാടകം 'അലസ സുന്ദരി യക്ഷി'. 22 ന് സൗപർണിക തിരുവനന്തപുരത്തിൻറെ നാടകം 'ഇതിഹാസ'വും അരങ്ങേറും.
പി.എൻ.എക്സ്. 3126/2022

date