Skip to main content

സംരംഭകർക്ക് ഇനി സംശയം വേണ്ട : എംഎസ്എംഇ ക്ലിനിക്ക് തൃശൂരും 

 

സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും  ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി ആരംഭിച്ച 
എംഎസ്എംഇ ക്ലിനിക്ക് ഇനി തൃശൂരും. 16 പേരടങ്ങുന്ന ഒരു വിദഗ്ദ പാനലിനെ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ബാങ്കിംഗ്, നിയമം, ജി എസ്  ടി, മാർക്കറ്റിംഗ്, ടെക്നോളജി, അനുമതികളും ലൈസൻസുകളും, എക്സ്പോർട്ട്, പ്രൊജക്ട് റിപ്പോർട്ട്‌ തയ്യാറാക്കൽ തുടങ്ങിയ മേഖലകളിലെ വിദഗ്ദർ ഉൾപ്പെടുന്ന പാനൽ ആണ് രൂപീകരിച്ചിട്ടുള്ളത്. സംരംഭകർക്ക് ഈ വിഷയങ്ങളിലുള്ള പ്രശ്നങ്ങളിൽ വിദഗ്ദ ഉപദേശത്തിനായി ക്ലിനിക്കുകൾ ഉപയോഗപ്പെടുത്താം. 

സംരംഭകർക്ക് സൗജന്യമായാണ് ക്ലിനിക്ക് സേവനം ലഭിക്കുക. ഉപദേശം നൽകുന്ന വിദഗ്ദർക്കുള്ള പ്രതിഫലം വ്യവസായ വകുപ്പ് നൽകും. സേവനം ആവശ്യമുള്ളവർ ജില്ലാ വ്യവസായ കേന്ദ്രത്തെ സമീപിച്ചാൽ അതിനുള്ള സൗകര്യം ഒരുക്കും. ഓൺലൈൻ ആയും നേരിട്ടും സേവനം ലഭ്യമാകും. 

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സംശയരഹിതമായി ആരംഭിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് സംസ്ഥാനത്ത് ഉടനീളം  ക്ലിനിക്കുകൾ തുടങ്ങുന്നത്. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സംശയം നേരിടുന്ന  സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ടാൽ ഏറ്റവും അനുയോജ്യനായ വിദഗ്ദനിൽ നിന്ന് ഉപദേശം നേടുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കും.

date