Skip to main content
കലക്ടർ ചേർപ്പ് സന്ദർശിക്കുന്നു

മഴക്കെടുതി: ചേർപ്പ് സന്ദർശിച്ച് ജില്ലാ കലക്ടർ

 

മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ച  ചേർപ്പ് പഞ്ചായത്തിലെ വാർഡുകൾ ജില്ലാ കലക്ടർ ഹരിത വി കുമാർ സന്ദർശിച്ചു. വൈദ്യുതബന്ധം പൂർണമായും തകരാറിലായ പ്രദേശങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ ദ്രുതഗതിയിലാക്കണമെന്ന്  കലക്ടർ നിർദ്ദേശിച്ചു. ചേർപ്പ് പഞ്ചായത്ത് ഓഫീസിൽ ചേർന്ന ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കലക്ടർ സ്ഥിതിഗതികൾ വിലയിരുത്തി.
യോഗത്തിൽ തൃശൂർ താലൂക്ക് തഹസിൽദാർ ടി ജയശ്രീ,  കെഎസ്ഇബി സബ് എഞ്ചിനീയർ  സുധാകരൻ, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്,  മഴക്കെടുതിയിൽ  നാശനഷ്ടങ്ങൾ സംഭവിച്ച വാർഡുകളിലെ മെമ്പർമാർ എന്നിവർ പങ്കെടുത്തു.

date