Skip to main content

പയ്യമ്പള്ളിയിലെ അനധികൃത ബണ്ട് നിര്‍മ്മാണം* *നടപടിയെടുക്കാന്‍ ഉത്തരവ്*

പയ്യമ്പള്ളി വില്ലേജില്‍ അനധികൃതമായി ബണ്ട് നിര്‍മ്മിച്ച സ്വകാര്യവ്യക്തിക്ക് എതിരെ നടപടി സ്വീകരിച്ച് ജില്ലാ ഭരണകൂടം. അശാസ്ത്രീയമായി നിര്‍മ്മിച്ച ബണ്ടില്‍ കെട്ടി നിര്‍ത്തിയ വെള്ളം നിയന്ത്രിതമായ അളവില്‍ തുറന്നുവിട്ട് ദുരന്ത സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി. മാനന്തവാടി തഹസില്‍ദാര്‍, മാനന്തവാടി നഗരസഭ സെക്രട്ടറി, മുനിസിപ്പല്‍ എഞ്ചിനീയര്‍ എന്നിവര്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം. നിശ്ചിതസമയത്തിനകം ഭൂവുടമ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ മാനന്തവാടി നഗരസഭ സെക്രട്ടറി പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കണം. ഇതിനാവശ്യമായി വരുന്ന തുക ഭൂവുടമയില്‍ നിന്നും ഈടാക്കണം. അനധികൃതമായി കുന്നിടിച്ച് റോഡ് നിര്‍മ്മാണം നടത്തിയതിനും, മണ്ണ് നീക്കം ചെയ്ത് ബണ്ട് നിര്‍മ്മിച്ചതിനും ബന്ധപ്പെട്ടവര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കാന്‍ ജിയോളജിസ്റ്റ്, മാനന്തവാടി നഗരസഭ സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബണ്ട് തുറന്നുവിടുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഈ സമയങ്ങളില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കാനും ദുരന്തനിവാരണ സമിതി നിര്‍ദ്ദേശം നല്‍കി.

date