Skip to main content

നഴ്സ് റിക്രൂട്ട്‌മെന്റ്

ഇന്ത്യയില്‍ നിന്നുള്ള രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോര്‍ക്ക റൂട്ട്സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്. ബി.എസ്.സി അഥവാ ജി.എന്‍.എം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. മൂന്ന്  വര്‍ഷത്തിനകമുള്ള പ്രവര്‍ത്തി പരിചയമാണ് പരിഗണിക്കുന്നത്. ബയോഡാറ്റ, ലാംഗ്വേജ് ടെസ്റ്റ്  റിസള്‍ട്ട്, ഫോട്ടോ, ഡിഗ്രി/ ഡിപ്ലോമ (നഴ്സിംഗ്) സര്‍ട്ടിഫിക്കറ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, മോട്ടിവേഷന്‍ (കവറിങ്) ലെറ്റര്‍, ട്രാന്‍സ്‌ക്രിപ്ട്, പാസ്പോര്ട്ട് കോപ്പി, എന്നിവ സഹിതം  www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഇ-മെയില്‍ uknhs.norka@kerala.gov.in.

date