Skip to main content

ജില്ലാ ആസൂത്രണ സമിതി: 220 കോടിയുടെ വാർഷിക പദ്ധതിക്ക് അംഗീകാരം

 

ജില്ലയിൽ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി 220 കോടിയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 23 തദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്
അംഗീകാരം നൽകിയത്.
പ്രൊജക്ട് സമർപ്പിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജൂലൈ 22 ന് മുൻപ് പദ്ധതി സമർപ്പിക്കാനുള്ള അവസരം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗം അറിയിച്ചു.
ആരോഗ്യമേഖലയിൽ കാൻ തൃശൂർ, ഭിന്നശേഷി വിഭാഗക്കാരുടെ ഉന്നമനം, വിദ്യാഭ്യസം എന്നീ മേഖലകളിലെ  പ്രവർത്തനങ്ങൾക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ പദ്ധതികൾ സമർപ്പിച്ചിരുന്നത്.

19 ഗ്രാമപഞ്ചായത്തുകളുടെയും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെയും 3812 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. തളിക്കുളം, കൊടകര, പഴയന്നൂർ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തുകളുടെയും
പുതുക്കാട്, വാടാനപ്പിള്ളി, എടവിലങ്ങ്, കാട്ടൂർ, മുരിയാട്, പറപ്പുക്കര, മാടക്കത്തറ, നടത്തറ, അളഗപ്പനഗർ, വടക്കേകാട്, പുന്നയൂർകുളം, വെങ്കിടങ്ങ്,  വരന്തിരപ്പിള്ളി, കണ്ടാണശ്ശേരി, പാറളം, കറുകുറ്റി, പേർക്കുളം, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. യോഗത്തിൽ
ജില്ല പ്ലാനിങ്​ ഓഫീസര്‍ എൻ കെ ശ്രീലത, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ
 എന്നിവർ പങ്കെടുത്തു.

date