Skip to main content

ഓപ്പറേഷൻ വാഹിനി : പാറക്കടവിൽ 13 തോടുകൾ ശുചീകരിച്ചു

 

* 103,014.75 മീറ്റർ ക്യൂബ് മണ്ണും ചെളിയും നീക്കം ചെയ്തു

 പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളുടെ നീരൊഴുക്ക് സുഗമമാക്കാൻ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ പാറക്കടവ് ബ്ലോക്ക്‌ പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലായി 13 തോടുകളുടെ ശുചീകരണ പ്രവർത്തനമാണ് പൂർത്തിയായത്.തോടുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും ചെളികളും നീക്കം ചെയ്യുന്നതിനൊപ്പം തന്നെ കയ്യേറ്റങ്ങൾ ഒഴിവാക്കി വീതി കൂട്ടുകയും ചെയ്തു. വിവിധ തോടുകളിൽ നിന്ന് 103,014.75 മീറ്റർ ക്യൂബ് മണ്ണും ചെളിയും നീക്കം ചെയ്തു.

 ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിൽ രണ്ട് തോടുകളുടെ ശുചീകരണമാണ് പൂർത്തിയായത്. തൊണ്ടികടവ് തോട്ടിൽ നിന്ന് 2,033 മീറ്റർ ക്യൂബ് ചെളി നീക്കം ചെയ്തു. പഞ്ചായത്തിലൂടെ കടന്നുപോകുന്ന തൂമ്പാ തോടിന്റെ ഭാഗങ്ങളിൽനിന്ന് 32,007  മീറ്റർ ക്യൂബ് എക്കലും ചെളിയുമാണ് നീക്കം ചെയ്തത്.

ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ പദ്ധതിയിലുൾപ്പെടുത്തി മൂന്ന് തോടുകളാണ് ശുചീകരിച്ച്.കരിന്തിരിയാർ തോടിന്റെ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഭാഗത്തുനിന്ന് 10,346 ക്യൂബ് മീറ്റർ എക്കലും ചെളിയും, കുഴിപ്പള്ളം തോടിൽ നിന്ന് 6,165 ക്യൂബ് മീറ്റർ എക്കലും ചെളിയും, തൂമ്പാ തോടിന്റെ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഭാഗത്തുനിന്ന് 35,949 ക്യൂബ് മീറ്റർ  ചെളിയും നീക്കം ചെയ്തു.

 കുന്നുകര ഗ്രാമപഞ്ചായത്തിലെ രണ്ടു തോടുകളുടെ ശുചീകരണമാണ് പൂർത്തിയായത് ചെട്ടിക്കാട് തോടിൽ നിന്നും  4,600 മീറ്റർ ക്യൂബ് എക്കലും ചെളിയും,പുത്തൻ തോടിൽ നിന്നും 1,016 മീറ്റർ ക്യൂബ് എക്കലും ചെളിയും നീക്കം ചെയ്തു.

 പുത്തൻവേലിക്കര പഞ്ചായത്തിലെ ആറ് തോടുകളുടെ ശുചീകരണ പ്രവർത്തനമാണ് പൂർത്തിയായത്. കണ്ണാക്ക തോടിൽ നിന്ന് 8,308 മീറ്റർ ക്യൂബ് എക്കലും ചെളിയും,പാണ്ടിപ്പാടൻ തോടിൽ നിന്ന് 600 മീറ്റർ ക്യൂബ് എക്കലും ചെളിയും,പായ്ക്കാട്ട് പള്ളം തോടിൽ നിന്ന് 168.75 മീറ്റർ ക്യൂബ് എക്കലും ചെളിയും,കുറ്റിക്കാട്ട് പള്ളം തോടിൽ നിന്ന് വി.പി തുരുത്ത് തോടിൽ നിന്ന് 165 മീറ്റർ ക്യൂബ് എക്കലും ചെളിയും,തൊണ്ടയിൽ തോടിൽ നിന്ന് 1,657 ക്യൂബ മീറ്റർ ചെളിയും നീക്കം ചെയ്തു.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ഇറിഗേഷൻ വകുപ്പ്,  തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.നദിയുടെ കൈവഴികളായ തോടുകളിലെ പായലും, ചെളിയും,മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ഇതിനായി ജെസിബി ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്.പ്രളയം രൂക്ഷമായി ബാധിച്ച പഞ്ചായത്തുകളിൽ  വെള്ളം കയറുന്നതിന് നീരൊഴുക്ക് നഷ്ടപ്പെട്ട തോടുകളും നീർച്ചാലുകളും കാരണമായിരുന്നു

date