Skip to main content

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്

2022-23 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തേയ്ക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/let എന്ന വെബ് സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതും അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ CANDIDATE LOGIN ലിങ്ക് വഴി തിരുത്താവുന്നതുമാണ്. കൂടാതെ ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനോ മാറ്റുന്നതിനോ സാധിക്കുന്നതാണ്. ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, തിരുത്തലുകൾ നടത്തുന്നതിനും ഓഗസ്റ്റ് രണ്ടു വരെ സമയമുണ്ടാകും.
പി.എൻ.എക്സ്. 3418/2022

date