Skip to main content

സൗജന്യ പുനരധിവാസ പരിശീലനം

ജില്ലാ സൈനീക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍രഹിതരും 55 വയസില്‍ താഴെ പ്രായമുള്ളവരുമായ വിമുക്ത ഭടന്‍മാര്‍ക്കും അവരുടെ തൊഴില്‍രഹിതരുമായ ആശ്രിതര്‍ക്കുമായി വിവിധ പുനരധിവാസ കോഴ്‌സുകള്‍ പത്തനംതിട്ട ,മല്ലപ്പള്ളി ,അടൂര്‍ കേന്ദ്രങ്ങളില്‍ നടത്തും. ഒരുമാസം മുതല്‍ ആറ് മാസം വരെയുള്ള കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ (ഡിസിഎച്ച്), ഡിപ്ലോമ ഇന്‍ കംപ്ലൂട്ടര്‍ ആപ്ലിക്കേഷന്‍(ഡിസിഎ),ടാലി ആന്റ് ജി എസ് ടി, ഡിറ്റി പി വിത്ത് ഫോട്ടോഷോപ്പ്, അഡ്വാന്‍സ്  ട്രെയിനിംഗ്‌ഫോര്‍ ജെസിബി ഓപ്പറേഷന്‍, അഡ്വാ ന്‍ സ് ട്രെയിനിംഗ് ഫോര്‍ ബസ് /ട്രക്ക് ഓപ്പറേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി, ഇലക്ട്രോണിക്‌സ് സെക്യൂരിറ്റി ആന്റ് സര്‍വൈലന്‍സ് സിസ്റ്റം എന്നീ കോഴ്‌സുകളാണ് നടത്തുന്നത്. താല്പര്യവര്‍ ആഗസ്റ്റ് 6ന് മുമ്പായി പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ആഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104

date