Skip to main content

കാട് വെട്ടിതെളിക്കണം

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ  തരിശ് പുരയിടങ്ങളിലും ടാപ്പിംഗ് നടത്താതെ കാട് പിടിച്ച് കിടക്കുന്ന റബര്‍ തോട്ടങ്ങളിലും പന്നി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥലം ഉടമസ്ഥര്‍ അടിയന്തിരമായി കാട് വെട്ടിതെളിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി  നില്‍ക്കുന്ന മരങ്ങള്‍ ഒടിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍  വസ്തു ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മരങ്ങള്‍ മുറിച്ച് മാറ്റേണ്ടതാണ്.  അല്ലാത്തപക്ഷം ഇതുമൂലം ഉണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(2)(V) പ്രകാരം വസ്തു ഉടമസ്ഥര്‍ മാത്രം ആയിരിക്കും ഉത്തരവാദിയെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date