Skip to main content

ക്ഷീരവികസന പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു

ജില്ലയില്‍ ക്ഷീരവികസന വകുപ്പിന് കീഴില്‍ 2022-23 വര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പ്രോഗ്രാം, അസിസ്റ്റന്‍സ് ടു ഡയറി കോ-ഓപ്പറേറ്റീവ്സ്, ഇന്‍വെസ്റ്റ്മെന്റ് ഇന്‍ ഡയറി കോ-ഓപ്പറേറ്റീവ്സ്, കാറ്റില്‍ ഫീഡിംഗ് സബ്‌സിഡി, തീറ്റപ്പുല്‍ കൃഷി വികസനം എന്നീ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.

 

ജില്ലയില്‍ കറവപ്പശുക്കളുടെ എണ്ണം കൂട്ടി പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഡയറി ഫാമുകളുടെ നവീകരണത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും ഉതകുന്ന പ്രത്യേക പദ്ധതികളും ഈ വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീറ്റ പുല്‍കൃഷി വികസന പദ്ധതികളുടെ ഗുണഭോക്താക്കളെ ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി തെരഞ്ഞെടുത്ത് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു അറിയിച്ചു. പുല്‍കടകളുടെ വിതരണം ഉടന്‍ തന്നെ പൂര്‍ത്തീകരിക്കും.  മുന്‍ വര്‍ഷങ്ങളിലെ പദ്ധതികള്‍ തുടരുന്നതിന് പുറമെ ഈ വര്‍ഷം പുതിയ പദ്ധതികളും ഭരണാനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.

date