Skip to main content

തരിശുരഹിത തെക്കേക്കരയ്ക്കായി ജനപ്രതിനിധികള്‍ കൃഷിയിലേക്ക്

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് തരിശുരഹിത ഗ്രാമമാക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാംഘട്ടമായ ജനപ്രതിനിധികളും കൃഷിയിലേക്ക് കാമ്പയിന്റെ ഉദ്ഘാടനം ഇടമാലി വാര്‍ഡില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആദ്യ തൈ നടീല്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി. വിദ്യാധരപണിക്കരുടെ ഒന്നര ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍ നടന്നു.

 

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും പദ്ധതിയില്‍ ഭാഗമാകും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ ജാന്‍സി കെ കോശി, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍എസ് റീജ, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.കെ. ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീവിദ്യ, വികസന സമിതി അംഗം സി.കെ. രവിശങ്കര്‍, കൃഷി ഓഫീസര്‍ സി. ലാലി, സീനിയര്‍ കൃഷി അസിസ്റ്റന്റ് എന്‍. ജിജി, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാര്‍, എന്‍ആര്‍ഇജിഎസ് എഇ അഭിലാഷ്, ഓവര്‍സിയര്‍മാരായ അഖില്‍, രഞ്ജു, കൃഷി അസിസ്റ്റന്റുമാരായ എം. ജസ്റ്റിന്‍, സുരേഷ്, അനിത കുമാരി, കേര സമിതി സെക്രട്ടറി അജയ് മോഹന്‍, പ്രസിഡന്റ് എം.എസ്. ഗിരീഷ്, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീദേവി എന്നിവര്‍ പങ്കെടുത്തു.

date