മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്കി
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്എസ്എല്‍സി / പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ. രാജഗോപാല്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പത്തനംതിട്ട നഗരസഭാ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു.അടൂര്‍ നഗരസഭാ ചെയര്മാന് ഡി. സജി മുഖ്യാതിഥിയായിരുന്നു.
പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ എ. അഷ്റഫ്, കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ്സ് എംപ്ലോയീസ് യൂണിയന് സിഐടിയു ജില്ലാ പ്രസിഡന്റ് പി.ബി. ഹര്‍ഷകുമാര്‍, കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ്സ് എംപ്ലോയീസ് യൂണിയന് സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ. ആര്. രവിപ്രസാദ്, ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. ഗോപി, കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ്സ് മസ്ദൂര്‍ സംഘ് ബിഎംഎസ് ജില്ലാ സെക്രട്ടറി പി.എസ് ശശി, യുടിയുസി ജില്ലാ സെക്രട്ടറി ജോണ്‍സ് യോഹന്നാന്, ജില്ലാ ലേബര്‍ ഓഫീസര്‍ (ഇന്‍-ചാര്‍ജ്) എസ്. സുരാജ്, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസ്സോസ്സിയേഷന്‍ ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന് പ്രതിനിധി ഹരി ഭാവന, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം. ഷജീന, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ആശാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments