Skip to main content

ഹര്‍ ഘര്‍ തിരംഗ' വിപുലമായി ആഘോഷിക്കും

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ 'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്തി ദേശീയ പതാകയ്ക്ക് കൂടുതല്‍ ആദരവ് നല്‍കുന്നതിനും പൗരന്മാര്‍ക്ക് ദേശീയ പതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനുമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ഹര്‍ ഘര്‍ തിരംഗ' (ഓരോ വീട്ടിലും ത്രിവര്‍ണപതാക) ജില്ലയില്‍ വിപുലമായി ആഘോഷിക്കുമെന്ന് എ.ഡി.എം മെഹറലി എന്‍.എം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂള്‍ കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരും ആഗസ്റ്റ് 15 ന് നിര്‍ബന്ധമായും ഓഫീസിലെത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കണം. പതാക ഉയര്‍ത്തുമ്പോള്‍ എല്ലാ ചട്ടങ്ങളും പാലിച്ച് സമുചിതമായി ആഘോഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
 

date