Skip to main content

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫോറന്‍സിക് ഫിനാന്‍സ്, ഡിപ്ലോമ ഇന്‍ ഫോറന്‍സിക് ഫിനാന്‍സ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്‍വെസ്റ്റ് ബാങ്കിംഗ്, ഡിപ്ലോമ ഇന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോറന്‍സിക് ഫിനാന്‍സിന് പ്ലസ്ടു കൊമേഴ്‌സ് അഥവാ അക്കൗണ്ടന്‍സി വിഷയമായി പഠിച്ച ബിരുദമാണ് യോഗ്യത. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു അഥവാ തത്തുല്യമാണ് യോഗ്യത. കുറഞ്ഞ പ്രായം 18 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷാ ഫോമുകള്‍ ഡയറക്ടര്‍, സ്റ്റേറ്റ്് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിലും www.srccc.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ആഗസ്റ്റ് 20 നകം അപേക്ഷകള്‍ നല്‍കണം.

date