Skip to main content

ജില്ലാ കളക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി സ്ഥലംമാറിപ്പോകുന്ന തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസക്ക് തിരുവനന്തപുരം കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവനക്കാർ യാത്രയയപ്പ് നല്‍കി. തന്റെ സേവനകാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ പിന്തുണ നല്‍കിയ സംസ്ഥാന സര്‍ക്കാരിനും ജില്ലയിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി കളക്ടര്‍ പറഞ്ഞു. കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജെ.അനില്‍ ജോസ്, സബ് കളക്ടര്‍ എം.എസ്.മാധവിക്കുട്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ജയ ജോസ് രാജ് സി.എല്‍, വിനീത് ടി.കെ, ജേക്കബ് സഞ്ജയ് ജോണ്‍, ചെറുപുഷ്പം ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ ഷാജു എം.എസ്, റിക്രിയേഷന്‍ ക്ലബ് ഭാരവാഹികള്‍, സർവീസ് സംഘടനാ  പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവരും സംബന്ധിച്ചു.

date