Skip to main content

അരുവിക്കര തോട്ടത്തിന്‍കടവ് - മൂഴി മൈലോം പാലത്തിന് 9.40 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര തോട്ടത്തിന്‍കടവ് മൂഴി മൈലോം പാലത്തിന് 9.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലത്തിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു കരമനയാറിന് കുറുകെയുള്ള തോട്ടത്തിന്‍കടവ് മൂഴി മൈലോം പാലം. അരുവിക്കര പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന പാലമാണിത്. പ്രശസ്തമായ ജി വി രാജ സ്‌കൂളിലെത്താനും ഈ പാലം വരുന്നതോടെ എളുപ്പമാകും. പാലത്തിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ചു കൊണ്ടാണ് ഇപ്പോള്‍ 9.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

date