Skip to main content

ഉന്നതവിജയം നേടിയ വിദ്യാർഥികളെ  ആദരിച്ചു

 

 

കൊണ്ടോട്ടി നഗരസഭ പരിധിയിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ  നഗരസഭ സ്നേഹോപഹാരം നൽകി ആദരിച്ചു. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഹാളിൽ സ്നേഹാദരവ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഡോ.എം.പി അബ്ദുൽ സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറബി അധ്യക്ഷയായ ചടങ്ങിൽ ടിവി ഇബ്രാഹിം എം.എൽ.എ മുഖ്യാതിഥിയായി. കൊണ്ടോട്ടി നഗരസഭ പരിധിയിലെ 245 വിദ്യാർഥികളെയാണ്  ഉപഹാരങ്ങൾ നൽകി ആദരിച്ചത്.

 ചടങ്ങിൽ നഗരസഭ വൈസ് പ്രസിഡന്റ്  സനൂപ് മാസ്റ്റർ,സ്ഥിരം സമിതി അംഗങ്ങളായ അഷ്റഫ് മാടാന്‍, സി മിനി മോൾ,റംല കൊടവണ്ടി, അദീന പുതിയറക്കൽ, കൗൺസിലർമാരായ കോട്ട ശിഹാബ്, പി പി റഹ്മത്തുള്ള, ഷബീബ ഫിർദോസ്, കെ പി ഫിറോസ് മേലങ്ങാടി വിഎച്ച്എസ്ഇ സ്കൂൾ പ്രിൻസിപ്പൽ കെ.പി ഷബീർ അലി, ഹെഡ്മാസ്റ്റർ സലാം മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

ReplyForward

date