Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 30-07-2022

ടി ടി ഐ അപേക്ഷ ക്ഷണിച്ചു

 

ഗവ ടി ടി ഐ/സ്വാശ്രയ ടി ടി ഐകളിൽ ഡിഎൽഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ എസ് എസ് എൽ സി ബുക്ക്/കാർഡ്/പ്ലസ് ടു മാർക്ക് ലിസ്റ്റിന്റെ പകർപ്പുകളും സംവരണാനുകൂല്യത്തിന് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ആഗസ്റ്റ് 16 നകം അപേക്ഷ സമർപ്പിക്കണം. വെബ് സൈറ്റ് www.education.kerala.gov.in ഫോൺ: 0497 2705149.

 

കമ്പനി സെക്രട്ടറി

 

കോട്ടയത്തെ അർധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി കരാർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ആർട്സ്/സയൻസ്/കോമേഴ്സ് ബിരുദം, കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അസോസിയേറ്റ് മെമ്പർഷിപ്പ്. പ്രായപരിധി 18നും 41 നും ഇടയിൽ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ശമ്പളം: പ്രതിമാസം 50,000 രൂപ. താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് പത്തിന് മുമ്പ് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുക. ഫോൺ : 0484 2312944.

 

ഇന്റേണൽ ഓഡിറ്റർ

 

കോട്ടയത്തെ അർധ സർക്കാർ സ്ഥാപനത്തിൽ ഇന്റേണൽ ഓഡിറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, ഐസിഎ/ഐസിഎംഎ/ഐസിഡബ്ല്യുഎഐ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം. കുറഞ്ഞത് അഞ്ച് വർഷത്തെ കമ്പനി അക്കൗണ്ട്‌സ്/ഓഡിറ്റ് പ്രവൃത്തിപരിചയം വേണം. പ്രായപരിധി 18നും 41 നും ഇടയിൽ. താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് പത്തിന് മുമ്പ് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2312944.

 

അപേക്ഷ ക്ഷണിച്ചു

 

പട്ടുവം കയ്യംതടം ഗവ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ലൈബ്രേറിയൻ (യോഗ്യത: ലൈബ്രേറിയൻ സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ ജോലി പരിചയവും), കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ (ബിസിഎ/ബിഎസ്സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രിയും പിജിഡിസിഎയും), പ്ലംബർ, ഇലക്ട്രീഷ്യൻ കം ഡ്രൈവർ  (പ്ലംബർ, ഇലക്ട്രിക്കൽ ജോലിയിൽ പരിചയം, ഡ്രൈവിങ്ങിൽ ഹെവി ലൈസൻസും പത്ത് വർഷത്തെ പരിചയവും) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം അപേക്ഷ ആഗസ്റ്റ് ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സീനിയർ സൂപ്രണ്ട്, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കണ്ണൂർ അരിയിൽ പി ഒ, പട്ടുവം എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 9496284860.

 

വാഹന വായ്പാ പദ്ധതി

 

പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ വാഹന വായ്പാ പദ്ധതിയിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ഓട്ടോറിക്ഷ മുതൽ ടാക്സി കാർ ഗുഡ്സ് കാരിയർ ഉൾപ്പെടെ കമേഴ്സ്യൽ വാഹനങ്ങൾക്ക് പരമാവധി പത്ത് ലക്ഷം രൂപയാണ് വായ്പ. പ്രായപരിധി 18നും 55നും ഇടയിൽ. കുടുംബ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയരുത്. അഞ്ച് ലക്ഷം രൂപ വരെ ഏഴ് ശതമാനവും അതിനു മുകളിൽ ഒമ്പത് ശതമാനവും ആണ് പലിശ നിരക്ക്. വായ്പാ തുക 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. ഇ ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ അനുവദിക്കും. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ ഓഫീസുമായി ബന്ധപെടുക. ഫോൺ: 0497 2705036, 9400068513.

 

ലെവൽക്രോസ് അടച്ചിടും

 

പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 254ാം നമ്പർ ലെവൽക്രോസ് ജൂലൈ 31 ഞായർ രാവിലെ എട്ട് മുതൽ ആഗസ്റ്റ് ഒമ്പത് ചൊവ്വ രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

 

ചരിത്രോത്സവം: ജില്ലാ പരിശീലനം ആഗസ്റ്റ് 2 ന്

 

സ്വാതന്ത്രത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ നേത്യത്വത്തിൽ സംസ്ഥാനത്തെമ്പാടും നടത്തുന്ന പത്തായിരം സംവാദ സദസ്സുകളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ വാർഡുകളിലും പ്രഭാഷണം സംഘടിപ്പിക്കും. പ്രഭാഷകർക്കുളള ഏകദിന ജില്ലാ പരിശീലനം ആഗസ്റ്റ് രണ്ടിന് രാവിലെ പത്ത് മണി മുതൽ ശിക്ഷക് സദനിൽ നടക്കും. കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ കെ വി കുഞ്ഞികൃഷ്ണൻ ക്ലാസെടുക്കും.

 

ധനസഹായം നൽകുന്നു

 

കർഷക തൊഴിലാളി ക്ഷേമ നിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ ഈ അധ്യയന വർഷം കേരള സിലബസിൽ എസ് എസ് എൽ സി/ടി എച്ച് എസ് എൽ സി പരീക്ഷയിൽ 80 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച വിദ്യാർഥികൾക്കും ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച വിദ്യാർഥികൾക്കും വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ആഗസ്റ്റ് 31 മൂന്ന് മണി. അപേക്ഷാഫോറം www.agriworkersfund.org  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497 2712549, 9497043320.

 

യോഗ ട്രെയിനറെ നിയമിക്കുന്നു

 

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ഇരിണാവിൽ ഗവ ഹോമിയോ ഡിസ്പെൻസറിയിൽ യോഗ ട്രെയിനറെ നിയമിക്കുന്നു. താൽപര്യമുള്ള യോഗ സർട്ടിഫിക്കറ്റ്/ബിഎഎംഎസ്/ബിഎൻവൈഎസ് യോഗ്യതയുള്ള 40 വയസ്സിനു താഴെയുള്ളവർ ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് രേഖകൾ സഹിതം കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ ഹാജരാവണം.

 

തെങ്ങിൻ തൈ വിതരണം

 

ഗുണമേൻമയുള്ള കുറ്റ്യാടി സങ്കരയിനം തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ ആവശ്യമുള്ള കർഷകർ ഭൂനികുതി കോപ്പിയുമായി കൃഷിഭവനിൽ എത്തിച്ചേരണമെന്ന് നാറാത്ത് കൃഷി ഓഫീസർ അറിയിച്ചു.

 

ഗസ്റ്റ് അധ്യാപക ഒഴിവ്

 

കടവത്തൂർ നുസ്രതുൽ ഇസ്ലാം അറബിക് കോളേജിൽ ഈ അധ്യയന വർഷം അറബിക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എ അറബിക്, യുജിസി നെറ്റ്/പിഎച്ച്ഡി യോഗ്യതയുളള കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ ഉത്തരമേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.  അപേക്ഷകർ ആഗസ്റ്റ് പത്തിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോൺ: 9497646864, 9495390032, 0490 2390381.

 

ജില്ലാ ആസൂത്രണ സമിതി യോഗം ആഗസ്റ്റ് ഒന്നിന്

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകാൻ ജില്ലാ ആസൂത്രണ സമിതി യോഗം ആഗസ്റ്റ് ഒന്നിന് രാവിലെ പത്ത് മണിക്ക്് ആസൂത്രണ സമിതി ഹാളിൽ ചേരും.

 

വൈദ്യുതി മുടങ്ങും

 

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ മണ്ണയാട്, ഏടത്തിലമ്പലം, മൈത്രി  ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 31 ഞായർ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും എഞ്ചിനീയറിംഗ കോളേജ് പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദുതി മുടങ്ങും.           

 

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ കാട്ടാമ്പള്ളി കുതിരത്തടം, പരപ്പിൽ, വള്ളുവൻകടവ്, ബാലൻ കിണർ, കോട്ടക്കുന്ന്, അറബിക് കോളേജ്, എ കെ ജി റോഡ് എന്നിവിടങ്ങളിൽ ആഗസ്റ്റ് ഒന്ന്  തിങ്കളാഴ്ച്ച രാവിലെ 9.30 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

 

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ആശാരിക്കുന്നു ട്രാൻസ്ഫോർമറിന്റെ കോങ്ങാട്ടുപീടിക, കോട്ടൂർചൂള, ജൂക്കീസ് പാർക്ക് ഭാഗം എന്നീ സ്ഥലങ്ങളിൽ ആഗസ്റ്റ് ഒന്ന് തിങ്കൾ മുതൽ നാലു ദിവസം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

date