Skip to main content

ഡിഗ്രി മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം

കോട്ടയം: പാലക്കാട് അയലൂർ അപ്ലൈഡ് സയൻസ് കോളജിലെ ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി. ഇലക്‌ട്രോണിക്‌സ്, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിലുള്ള 50 ശതമാനം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്- 24, ബി.എസ് സി. ഇലക്ട്രോണിക്‌സ്-12, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ-30 എന്നിങ്ങനെ ആകെ 66 സീറ്റുകളിലേക്കാണ് പ്രവേശനം. കോളജിൽ നേരിട്ടോ Ihrdadmissions.org എന്ന വെബ് സൈറ്റിലൂടെയോ അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ:  8547005029, 9495069307, 04923241766, 9447711279.

(കെ. ഐ.ഒ.പി.ആർ 1767/2022)

date