Skip to main content

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം: ജില്ലയിൽ വിപുലമായ ആഘോഷം

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഈ വർഷത്തെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് പതിനഞ്ചിന് വിപുലമായി
ആഘോഷിക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന മുന്നൊരുക്കയോഗം തീരുമാനിച്ചു.

പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് സേനകളുടെ പരേഡിനൊപ്പം സ്‌കൂൾ ബാൻഡ് സംഘങ്ങളും എൻ.സി.സി., സ്റ്റുഡന്റ്‌സ് പൊലീസ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ബുൾബുൾ വിഭാഗങ്ങളും കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കും. പരേഡ് റിഹേഴ്‌സൽ ഓഗസ്റ്റ് 11 മുതൽ 13 വരെ നടക്കും. സ്‌കൂൾ, കോളജ് വിദ്യാർഥികളുടെ പ്രത്യേക കലാപരിപാടികളും സംഘടിപ്പിക്കും. ഒരുക്കങ്ങൾ നടത്തുന്നതിനായി വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി. വിവിധ മത്സരങ്ങൾ, ആദരിക്കൽ ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുവർഷമായി ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരുന്നു.
യോഗത്തിൽ സബ് കളക്ടർ രാജീവ് കുമാർ ചൗധരി, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.എൻ. ശിവപ്രസാദ്, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. അനീഷ് വി. കോര, ഫിനാൻസ് ഓഫീസർ എസ്.ആർ. അനിൽകുമാർ, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, പതിനാറാം കേരള ബറ്റാലിയൻ എൻ.സി.സി. മേജർ ജോസഫ്, പി.ഡബ്ല്യൂ.ഡി. ഇലക്ട്രിക്കൽ അസിസ്റ്റൻ എക്സിക്യൂട്ടീവ് എൻജിനീയർ ടി.എസ്. ഷിബു, എം.വി.ഐ. ബി. ആഷാകുമാർ, ഡോ. കെ.എസ്. സുരേഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സറീന ഭായ്, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ പി. അനൂപ് രവീന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. സുധീഷ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫോട്ടോകാപ്ഷൻ

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ കൂടിയ യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സംസാരിക്കുന്നു.

 

(കെ. ഐ.ഒ.പി.ആർ 1769/2022)

date