Skip to main content

പാമ്പാടി ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 1)

കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെയും  കർഷക പരിശീലന ഹാളിന്റെയും ഉദ്ഘാടനം നാളെ ( ഓഗസ്റ്റ് ഒന്ന്) രാവിലെ 10ന് നടക്കും. മൃഗാശുപത്രിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയും കർഷക പരിശീലന ഹാളിന്റെ ഉദ്ഘാടനം സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവനും നിർവഹിക്കും. 70 ലക്ഷം രൂപ ചെലവിലാണ് മൃഗാശുപത്രി കെട്ടിടം നിർമിച്ചത്.
ഉദ്ഘാടനസമ്മേളനത്തിൽ ഉമ്മൻ ചാണ്ടി എം.എൽ.എ. അധ്യക്ഷത വഹിക്കും. എ.എച്ച്. അഡീഷണൽ ഡയറക്ടർ ഡോ. കെ. സിന്ധു റിപ്പോർട്ട് അവതരിപ്പിക്കും. കെ.എ.പി.സി.ഒ.എസ്. പ്രസിഡന്റ് കെ.എം. രാധാകൃഷ്ണൻ കരാറുകാരനെ ആദരിക്കും.

കേരള അർബൻ ആൻഡ് റൂറൽ ഡെലവപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. റെജി സക്കറിയ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരികുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ സി.എം. മാത്യു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സാബു എം. എബ്രഹാം, സന്ധ്യ രാജേഷ്, പി.എസ് ശശികല, ഗ്രാമപഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യൻ ജോസഫ്, ഷേർളി തര്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റ്റി. റ്റി തോമസ്, കെ. ആർ ഗോപകുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി, എ.എച്ച് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ ജയദേവൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുജ മാത്യു, സീനിയർ വെറ്റിനറി സർജൻ കുക്കു അച്ചാമ്മ പുളിമൂട് എന്നിവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് രാവിലെ ഒമ്പതിന് മൃഗസംരക്ഷണമേഖലയിലെ സാധ്യതകൾ എന്ന വിഷയത്തിൽ ഡോ. റ്റി. കുര്യാക്കോസ് മാത്യു സെമിനാർ നയിക്കും.

(കെ. ഐ.ഒ.പി.ആർ 1770/2022)

date