Post Category
അതിശക്തമായ മഴ സാധ്യത; കോട്ടയം ജില്ലയിൽ ഓഗസ്റ്റ് ഒന്നു മുതൽ മൂന്നുവരെ ഓറഞ്ച് അലേർട്ട് - ജൂലൈ 31ന് മഞ്ഞ അലേർട്ട്
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഓഗസ്റ്റ് ഒന്നു മുതൽ മൂന്നുവരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ടും ശക്തമായ മഴസാധ്യതയുള്ളതിനാൽ ജൂലൈ 31ന് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
24 മണിക്കൂറിൽ 115.6 മുതൽ 204.6 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
(കെ. ഐ.ഒ.പി.ആർ 1771/2022)
date
- Log in to post comments