Skip to main content

യൂത്ത് ക്ലബ് അഫിലിയേഷന്‍ കാമ്പയിൻ 

ആലപ്പുഴ: നെഹ്‌റു യുവ കേന്ദ്ര യൂത്ത് ക്ലബ്ബ് അഫിലിയേഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. മുന്‍പ് അഫിലിയേഷന്‍ ഉണ്ടായിരുന്നതും വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതിരുന്നതുമായ യൂത്ത് ക്ലബ്ബുകള്‍ക്കും മഹിളാ സമാജങ്ങള്‍ക്കും പുതുക്കല്‍ നടത്താം. 

പുതിയ രജിസ്‌ട്രേഷന്‍ ഇല്ലെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായി അഫിലിയേഷന്‍ നല്‍കും. ഫുട്‌ബോള്‍, ക്രിക്കറ്റ്, സൈക്ലിംഗ് ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷന്‍, ലൈബ്രറികള്‍ എന്നിവയ്ക്കും അഫിലിയേഷന്‍ നല്‍കും. ഫോൺ: 8714508255, 0477 2236542.

date