Skip to main content

കമ്മ്യൂണിറ്റി ആർട്ട് പ്രോജക്ട് ഉദ്ഘാടനം ചെയ്തു 

ആലപ്പുഴ: കമ്മ്യൂണിറ്റി ആർട്ട് പ്രോജക്ടിന്‍റെ ഉദ്ഘാടനം ഹരിപ്പാട് ആയാപറമ്പ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി നിർവഹിച്ചു. ജില്ലാ പഞ്ചായത്തും ബിനാലെ ഫൗൺണ്ടേഷനും ചേർന്ന് ഡൽഹി അംബേദ്ക്കർ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ വിദ്യാർഥികൾക്കായി നടത്തുന്ന ആർട്ട് പ്രോഗ്രാമാണിത്.

കേരളത്തിൽ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഇത്തരം പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും  പൊതുജനങ്ങൾക്കും പങ്കെടുക്കാം. 

ആയാപറമ്പ് സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ് താഹ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, ബിനാലെ എ.ബി.സി പ്രോഗ്രാം കോ-ഓർഡിനേറ്റർ ബ്ലെയ്സ് ജോസഫ് എന്നിവർ സംസാരിച്ചു. 350 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.

date