Skip to main content

നൂറ് മേനി വിജയം നേടിയവര്‍ക്ക് ആദരവ് ഇന്ന് (ജൂലൈ 30)

 

ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു. ഒല്ലൂര്‍ എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് പ്രതിഭാ സംഗമം ജൂലൈ 30ന് ഉച്ചയ്ക്ക് 3 ന് സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷനാകും. 2020 -21 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളില്‍ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിക്കും. വെള്ളാനിക്കര കാര്‍ഷിക സര്‍വകാശാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എം പി ടി എന്‍ പ്രതാപന്‍, മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ കലക്ടര്‍ ഹരിതവികുമാര്‍, ചലചിത്ര താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date