Skip to main content

ജലസ്രോതസ്സുകളുടെ വിവരശേഖരണവുമായി ഭൂജലവകുപ്പ്

 

ജില്ലയില്‍ 9024 ജലസ്രോതസ്സുകളുടെ വിവരശേഖരണം പൂര്‍ത്തിയാക്കി ജില്ലാ ഭൂജലവകുപ്പ്. ജില്ലയിലെ ജലസ്രോതസ്സുകളുടെ ആദ്യഘട്ട വിവര ശേഖരണം സെപ്റ്റംബര്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കും. ഇതുവരെ ജില്ലയിലെ മതിലകം,ചൊവ്വന്നൂര്‍, തളിക്കുളം എന്നി ബ്ലോക്കുകളില്‍ യഥാക്രമം 4964, 2609, 145 ജലസ്രോതസ്സുകളുടെ വിവരശേഖരണം നടത്തി. സെപ്റ്റംബര്‍ 30നുള്ളില്‍ ആദ്യഘട്ട പൂര്‍ത്തീകരിക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി ഭൂജലവകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്ന് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിലെ ജലസ്രോതസുകളുടെ വിവരശേഖരണം നടപ്പിലാക്കുന്നത്. ജില്ലയില്‍ കുടുംബശ്രീയുടെയും ഭൂഗര്‍ഭജല വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സര്‍വേ നടക്കുന്നത്. പദ്ധതിയുടെ ഭാഗമായ ജില്ലയിലെ സെമി ക്രിട്ടിക്കല്‍ ബ്ലോക്കുകളായ മതിലകം, തളിക്കുളും,ചൊവ്വന്നൂര്‍ എന്നി ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തില്‍ ഡാറ്റ ശേഖരണം നടപ്പിലാക്കി വരുന്നത്. വിവരശേഖരണത്തിനായി കുടുംബശ്രീ ഏഴ് സൂപ്പര്‍വൈസര്‍മാരേയും 100 എന്യൂമറേറ്റര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.

ഭൂഗര്‍ഭ ജല വകുപ്പിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് രണ്ട് ദിവസത്തെ ഫീല്‍ഡ് പരിശീലനം നല്‍കിയിരുന്നു. കെഎസ്ആര്‍ ഇ സി ന്റെ നീരറിവ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് കുടുംബശ്രീ പ്രവര്‍ത്തകരാണ് ജലസ്രോതസ്സുകളുടെ വിവരശേഖരണം നടത്തുന്നത്. തൃശൂര്‍ ജില്ലയിലെ മതിലകം, ചൊവ്വന്നൂര്‍, തളിക്കുളം എന്നീ ബ്ലോക്കുകളിലെ 20 പഞ്ചായത്തുകളിലായി ഗ്രൗണ്ട് വാട്ടര്‍ സര്‍വേ പ്രാരംഭ ഘട്ടം ആരംഭിച്ചു  ഓരോ പഞ്ചായത്തിലും തിരഞ്ഞെടുത്ത 5 എന്യൂമറേറ്റര്‍മാരുടെ നേതൃത്വത്തില്‍ 20 പഞ്ചായത്തിലെയും മുഴുവന്‍ ജലസ്രോതസുകളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നത്.

date