Skip to main content

മത്സ്യ വിത്തുല്പാദന യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു 

 

പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉല്‍പാദന യൂണിറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്കും ഗ്രൂപ്പുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. പിന്നാമ്പുറങ്ങളിലെ വരാല്‍, കരിമീന്‍ വിത്തുല്‍പാദന യൂണിറ്റുകള്‍ക്കാണ് പരിഗണന. (യൂണിറ്റ് കോസ്റ്റ് - 3 ലക്ഷം രൂപ, സബ്‌സിഡി 40%, ഗുണഭോക്തൃ വിഹിതം
60%). താല്‍പര്യമുള്ള കര്‍ഷകര്‍ അതാത് മത്സ്യഭവനുകളില്‍ (അഴീക്കോട്/പീച്ചി ചേറ്റുവ,ചാലക്കുടി/നാട്ടിക/ചാവക്കാട്/കേച്ചേരി/വടക്കാഞ്ചേരി/ഇരിങ്ങാലക്കുട)
ഓഗസ്റ്റ് 6-ാം തിയ്യതി 4 മണിയ്ക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0487-2421090.

date