Skip to main content

ദേശമംഗലം പഞ്ചായത്തിൽ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഇന്ന് (ജൂലൈ 31)

 

ദേശമംഗലം ഗ്രാമപഞ്ചായത്തും ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രവും തൃശൂർ ഗവ മെഡിക്കൽ കോളേജ് ചാരിറ്റി വിംഗ് പുനർജ്ജനിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ സ്പെഷ്യാലിറ്റി
മെഡിക്കൽ ക്യാമ്പ് സ്പർശം 2022 ഇന്ന് ( ജൂലൈ 31) നടക്കും. ദേശമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്.  തൃശൂർ മെഡിക്കൽ കോളേജിലെ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഡോക്ടർമാർ ക്വാമ്പിന് നേതൃത്വം നൽകും.

സർജറി വിഭാഗത്തിൽ ഡയബറ്റിക് അൾസർ, ഉണങ്ങാത്ത മുറിവുകൾ, ഞരമ്പ് തടിച്ചു നിൽക്കുന്ന അവസ്ഥ (വെരിക്കോസ് വെയിൻ), വയറുവേദന, ശരീരത്തിലെ മുഴകൾ, പൈൽസ്, ഹെർണിയ, അർശസ്, ഗ്യാസ് ട്രബിൾ തുടങ്ങിയ അസുഖങ്ങൾക്കും ത്വക്ക് രോഗ വിഭാഗത്തിൽ തൊലിപ്പുറത്തെ അസുഖങ്ങൾ, വിട്ടുമാറാത്ത ചൊറിച്ചിൽ എന്നിവയ്ക്കും
ഇഎൻടി വിഭാഗത്തിൽ സൈനസൈറ്റിസ്, ചെവിയിലെ പഴുപ്പ്, കേൾവിക്കുറവ്, വിട്ടുമാറാത്ത ജലദോഷം, കുട്ടികളിലെ ടോൺസിലൈറ്റിസ് എന്നിങ്ങനെയുള്ള അസുഖങ്ങൾക്കും നേത്രരോഗ വിഭാഗത്തിൽ കണ്ണുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവയ്ക്കും പരിശോധനകൾ ലഭ്യമാണ്. ഓരോ വിഭാഗത്തിനും രജിസ്ട്രേഷന് വേണ്ടി പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. ഈ നമ്പറുകളിൽ വിളിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം സംഘാടകർ ഒരുക്കിയിരുന്നു.

date