Skip to main content

ചാലക്കുടി നഗരസഭ ജൂബിലി ആഘോഷം സമാപനം ഇന്ന് (ജൂലൈ 31)

 

ചാലക്കുടി നഗരസഭ ജൂബിലി ആഘോഷ പരിപാടിയുടെ സമാപന ചടങ്ങുകൾ ഇന്ന് (ജൂലൈ 31 ന്) വൈകീട്ട് 5 മണിക്ക് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷത വഹിക്കും. നഗരസഭ ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന സുവർണ്ണ സ്പർശം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. നിർദ്ധനരായ 50 രോഗികൾക്കാണ് പദ്ധതിയിലൂടെ   ധനസഹായം നൽകുന്നത്. തുടർന്ന്
നഗരസഭയുടെ 50 വർഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പരിപാടികളും ഉൾപ്പെടുത്തി പുറത്തിറക്കുന്ന ജൂബിലി സ്മരണിക 'സുവർണ്ണ രേഖ' യുടെ പ്രകാശനം ബെന്നി ബെഹനാൻ എംപി നിർവഹിക്കും. സമ്മേളനത്തിന് ശേഷം സിനിമ പിന്നണി ഗായകൻ എം.ജി.ശ്രീകുമാർ നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും സംഘടിപ്പിച്ചിട്ടുണ്ട്.

date