Skip to main content
റോബോട്ടിക് വിസ്മയങ്ങൾ നോക്കിക്കാണുന്ന മന്ത്രി ഡോ ആർ.ബിന്ദു

നൈപുണ്യ മേളയിൽ താരമായി ക്രൈസ്റ്റ് കോളേജിന്റെ റോബോട്ടിക് വിസ്മയങ്ങൾ

 

ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത, മുപ്പതോളം സ്റ്റാളുകൾ അണിനിരന്ന അസാപ് നൈപുണ്യ പരിചയ മേളയിൽ കൂടുതൽ പേരെ ആകർഷിച്ചത് റോബോട്ടിക് സാങ്കേതിക വിദ്യയിലൂടെ പേരു കേട്ട ക്രൈസ്റ്റ് കോളേജിന്റെ സംരംഭമായ ക്രൈസ്റ്റ് സെൻറർ ഫോർ ഇന്നോവേഷൻ ആൻഡ് ഓപ്പൻ ലേണിംഗ് സെന്ററിന്റെ റോബോട്ടിക് സാങ്കേതിക വിദ്യയുടെ പ്രദർശനം.
കടൽ, തടാകങ്ങൾ, ഡാമുകൾ തുടങ്ങിയ ജലാശയങ്ങളിൽ അന്തർവാഹിനി കപ്പലുകൾ പോലെയും മനുഷ്യരെ പോലെയും സ്‌കൂബ ഡൈവിങ് ചെയ്യുന്ന വാട്ടർ റോബോട്ട്,
കോവിഡ് കാലത്ത് മനുഷ്യ സമ്പർക്കം ദുസ്സഹമായ വേളയിൽ രോഗികൾക്കുത്തേക്ക് ഭക്ഷണം എത്തിച്ചു നൽകിയ നേഴ്സിംഗ് റോബോട്ട്,
ത്രിമാന അച്ചടി രംഗത്ത് സാന്നിധ്യം അറിയിച്ച ത്രീഡി പ്രിന്റിംഗ് റോബോട്ട്, വസ്തുക്കൾ ഒരിടത്ത് നിന്നും മറ്റൊരു ഇടത്തേക്ക് നിക്ഷേപിക്കാൻ വസ്തുക്കൾ കൊണ്ടുപോകുന്ന ലൈൻ ഫോളോവർ റോബോട്ട്, ക്രമസമാധാനം പാലിക്കുന്നതിന് വേണ്ടിയുള്ള സന്ദേശങ്ങൾ നൽകുന്ന പൊലീസ് റോബോട്ട്, മനുഷ്യ രൂപത്തിൽ മാത്രമല്ല, മൃഗങ്ങളുടെ രൂപത്തിലും മറ്റേത് രൂപത്തിലും പ്രവർത്തനം നടത്താൻ കഴിയുന്ന അനിമെട്രിക് റോബോട്ട് എന്നിവയുയെല്ലാം ക്രൈസ്റ്റ് കോളേജിന്റെ സ്റ്റാളിൽ അണി നിരന്നു. റോബോ ഫെസ്റ്റ് എന്നാണ് അവർ പ്രദർശനത്തിന് നൽകിയ പേര്. 
സ്റ്റാളുകളിലേക്കുള്ള പ്രവേശന കവാടത്തിൽ ജലാശയത്തിൻ്റെ മാതൃക സൃഷ്ടിച്ച് അന്തർവാഹിനിയായി ഉപയോഗിക്കാവുന്ന റോബോട്ടിക് കപ്പലിന്റെ സാങ്കേതിക വിദ്യ ലൈവായി പരിചയപ്പെടുത്തിയിരുന്നു.

ജലാശയങ്ങൾക്കുള്ളിൽ നൂറ്റി നാൽപ്പത് അടി താഴ്ചയിൽ പോകാൻ ശേഷിയുള്ള റോബോട്ടുകളായ അന്തർ വാഹിനി റോബോട്ടുകൾ മികച്ച രീതിയിൽ വികസിപ്പിക്കാൻ സെന്ററിന് കഴിഞ്ഞിട്ടുണ്ട്. കൂറ്റൻ ദിനോസർ മുതൽ വിക്രം വേദ സിനിമയിലെ കൊച്ചു കുട്ടിയെ വരെ കൃത്രിമമായി നിർമ്മിക്കാൻ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് അനിമെട്രോണിക്സ്, മനുഷ്യ രൂപങ്ങളെ സൃഷ്ടിക്കുന്ന ഹ്യുമനോയിഡ് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള റോബോട്ടുകളും പ്രദർശനത്തിനുണ്ടായിരുന്നു.

ഏതൊരാൾക്കും അറിയാനും  പഠിക്കാനും കഴിയുന്ന ഓപ്പൺ ലേണിംഗ് സംവിധാനമാണ് ക്രൈസ്റ്റ് കോളേജിലെ ഇന്നവേഷൻ സെന്ററിൽ ഒരുക്കിയത്‌. മറ്റ്സ്ഥാപനങ്ങളിലെ സാങ്കേതിക വിദ്യകളും സംയോജിപ്പിച്ച് കൊണ്ടാണ് ഇവർക്ക് നിരവധി നേട്ടങ്ങൾ സാധ്യമായത്. കേരള സർക്കാരിന്റെ നവ കേരള നിർമിതിയുടെ ഭാഗമാകാൻ ഇത്തരം പ്രവർത്തനങ്ങൾ വഴി  ശ്രമിക്കുന്നതായി സെന്ററിന്റെ മേധാവിയും മുഖ്യ ആസൂത്രകനുമായ സുനിൽ പോൾ അറിയിച്ചു.

date