Skip to main content

പ്രത്യേക കടലാക്രമണ ജാഗ്രത നിർദ്ദേശം

 

2022 ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകിയിരിക്കുന്നു. കേരളതീരത്ത്  3.0 - 3.3 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലക്ക്  സാധ്യത ഉള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം.

അറബിക്കടലിൽ ആഗസ്റ്റ് 4 വരെ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ല. ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം

ആഗസ്ത് 6 വരെയുള്ള വേലിയേറ്റ-വേലിയിറക്ക സമയവും ഉയരവും (INCOIS- based on Cochin station)  

02-08-2022 02:44 AM    0.68m     02-08-2022 08:26 AM    0.28m
02-08-2022 03:12 PM    0.88m    02-08-2022 09:38 PM    0.34m
03-08-2022 03:46 AM    0.70m    03-08-2022 09:02 AM    0.35m
03-08-2022 03:33 PM    0.87m    03-08-2022 10:13 PM    0.28m
04-08-2022 04:44 AM    0.71m    04-08-2022 09:40 AM    0.43m
04-08-2022 03:52 PM    0.85m    04-08-2022 10:51 PM    0.22m
05-08-2022 05:44 AM    0.72m    05-08-2022 10:21 AM    0.51m
05-08-2022 04:12 PM    0.83m    05-08-2022 11:33 PM    0.16m
06-08-2022 06:48 AM    0.73m    06-08-2022 11:14 AM    0.59 m
 
വേലിയേറ്റ-വേലിയിറക്ക സമയങ്ങൾ കേരളത്തിന്റെ വടക്കും തെക്കും ചെറിയ മാറ്റങ്ങൾ ഉണ്ടായിരിക്കും.  

വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും നിരക്ക് സാധാരണയിൽ കൂടുതൽ (above average) കാണിക്കുന്നു. ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കണം.

 

date