Skip to main content

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളിൽ ഡപ്യൂട്ടേഷൻ ഒഴിവുകൾ

വിവിധ ജില്ലകളിൽ ലീഗൽ സർവീസസ് അതോറിറ്റിയിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുകളുണ്ട്. ഓഫീസ് അറ്റന്ററുടെ ഓരോ ഒഴിവ് തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ്. സർക്കാർ വകുപ്പുകളിൽ പ്യൂൺ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ഹെഡ് ക്ലർക്കിന്റെ ഒരു ഒഴിവുണ്ട്. സ്റ്റേറ്റ് സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിലോ ഹൈക്കോടതിയിലോ അതേ തസ്തികയിലുള്ളവർക്ക് അപേക്ഷിക്കാം. ബെഞ്ച് അസിസ്റ്റന്റിന്റെ ഒരു ഒഴിവ് ഉള്ളത് എറണാകുളത്താണ്. സ്റ്റേറ്റ് സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിലോ ഹൈക്കോടതിയിലോ യു.ഡി ക്ലാർക്ക് തസ്തികയിലുള്ളവർക്ക് അപേക്ഷിക്കാം.
പി.എൻ.എക്സ്. 3476/2022

date