Skip to main content

ഫിഷറീസ് ആന്‍റ് അക്വാകള്‍ച്ചര്‍ സംരംഭകത്വ പരിശീലനം

ആലപ്പുഴ: ഫിഷറീസ് ആന്‍റ് അക്വാകള്‍ച്ചര്‍ മേഖലയില്‍ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പട്ടിക വര്‍ഗ  വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനത്തിന് അവസരം. 

ഓഗസ്റ്റ് ഒമ്പതു മുതല്‍ 29 വരെ കളമശ്ശേരി കീഡ് കാമ്പസില്‍ നടത്തുന്ന പരിശീലനത്തില്‍ 45 വയസില്‍ താഴെയുള്ള 25 പേക്ക് പങ്കെടുക്കാം. 

വ്യവസായ വാണിജ്യ വകുപ്പിന്‍റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റും നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്‍റ് ബോര്‍ഡും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ ആന്‍റ് മീഡിയം എന്‍റര്‍പ്രൈസസും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പെന്‍റ് ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ www.kied.info എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍- 0484 2532890/2550322/9605542061.

date