Skip to main content

സൗജന്യ പരിശീലനം

ആലപ്പുഴ: കലാകായിക അഭിരുചിയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ടേബിള്‍ ടെന്നീസ്, ചെസ്, ചിത്രരചന, പെയിന്‍റിംഗ് എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ജില്ലാ ഭരണകൂടവും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് വൈ.എം.സി.എ.യുമായി സഹകരിച്ചാണ് 15 വയസ് വരെയുള്ള കുട്ടികള്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നത്.  

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പു സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഓഗസ്റ്റ് 12ന് മുന്‍പ് നല്‍കണം. ഫോണ്‍: 0477 2253870. ഇ-മെയില്‍: dswoalpy@gmail.com

date