Skip to main content

അറിയിപ്പുകള്‍

 

റീ-ടെണ്ടര്‍ ക്ഷണിച്ചു

22-23 സാമ്പത്തിക വര്‍ഷം ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 17ന് രാവിലെ 11.30 വരെ. അന്നേ ദിവസം ഉച്ചക്ക് 2.30 നു ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496-2621190.

 

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ കരാര്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 1. പ്രോജക്ട് മാനേജര്‍ (ERP), 2. ഗ്രാഫിക്‌സ് ഡിസൈനര്‍ 3. അഡ്മിന്‍ അസോസിയേറ്റ് 4. അക്കാദമിക് അസോസിയേറ്റ് (കൊച്ചി കാമ്പസ്). വിശദമായ വിവരങ്ങള്‍ക്ക് https://iimk.ac.in/vacancy.

 

അപേക്ഷ ക്ഷണിച്ചു

വടകര താലൂക്കിലെ ശ്രീ വെള്ളികുളങ്ങര ശിവ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 20 ന് വൈകുന്നേരം 5 മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ അപേക്ഷ ലഭിച്ചിരിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റില്‍ നിന്നും (www.malabardevaswom.kerala.gov.in) ലഭിക്കും

.

സൗജന്യ പഠനോപകരണ കിറ്റ് വിതരണം

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ആട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീ വാംഗങ്ങളായ തൊഴിലാളികളുടെ അപേക്ഷ നല്‍കിയ മക്കള്‍ക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണം ആഗസ്റ്റ് 5ന് രാവിലെ 10 മണിക്ക് കോഴിക്കോട് ചക്കോരത്ത്കുളത്തുളള ജില്ലാ ഓഫീസില്‍ നടക്കും. വിവരങ്ങള്‍ക്ക്: 0495-2767213.

 

ലേലം ചെയ്യുന്നു

 

സഹകരണ സംഘം രജിസ്ട്രാറുടെ ഉടമസ്ഥതയിലുള്ളതും ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിന്റെ ഉപയോഗത്തിലുണ്ടായിരുന്നതുമായ മാരുതി ഓമ്നി വാന്‍ (5 സീറ്റ്) ഇപ്പോഴത്തെ കണ്ടീഷനില്‍ 2022 ഓഗസ്റ്റ് 20ന് രാവിലെ 11 മണിക്ക് പരസ്യലേലം - ടെണ്ടര്‍ മുഖേന വില്‍പന നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 20 നു 10ന് മുമ്പായി പുതിയറയിലുള്ള സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ലേല നിബന്ധനകള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അപേക്ഷ ക്ഷണിച്ചു

 

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ആഗസ്റ്റ് 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 31.5.2022 ല്‍ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുക. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി- പെ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2422275 ഇ-മെയില്‍: kmaadmission2022@gmail.com.

 

പ്രവേശനം ആരംഭിച്ചു

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9526871584.

 

ടെണ്ടര്‍ ക്ഷണിച്ചു

വടകര ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്, കാര്‍) ആവശ്യമുണ്ട്. താത്പര്യമു ളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടര്‍ ഓഗസ്റ്റ് 11ന് ഉച്ചക്ക് 1 മണിക്ക് മുമ്പായി നേരിട്ടോ തപാലിലോ ലഭ്യമാക്കണം.വിശദ വിവരങ്ങള്‍ക്ക്: 0496-2501822, 9446581004.

 

പുനര്‍ലേലം ചെയ്യും

 

കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയ മൂന്ന് ഡ്യൂപക്സ് പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ച് നീക്കം ചെയ്യുന്നതിനു പുനര്‍ലേലം ഓഗസ്റ്റ് 24 ന് പകല്‍ 11 മണിക്ക് ഫറോക്ക് പോലീസ് സ്റ്റേഷന്‍ പരിസരത്തുവച്ച് ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് ഹാജരാവണം. തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് നിശ്ചിത നിരതദ്രവ്യമായ 2,500 രൂപ സ്ഥലത്ത് അടച്ച് രസീത് വാങ്ങേണ്ടതാണ്. കൂടാതെ സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ നിശ്ചിത നിരദ്രവ്യമായ തുക അടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ ഓഗസ്റ്റ് 19 ന് 5 മണി വരെ സിറ്റി പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. ദര്‍ഘാസ് അടങ്ങിയ കവറിന് പുറത്ത് 'പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. മേല്‍ കെട്ടിടം പരിശോധിക്കണമെങ്കില്‍ ഓഗസ്റ്റ് 20 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4 മണി വരെ ഫറോക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മുന്‍കൂര്‍ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

 

അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എലത്തൂര്‍ ഗവ. ഐ.ടി.ഐ, കുറുവങ്ങാട് ഗവ. ഐ.ടി.ഐ. തൂണേരി ഗവ. ഐ.ടി.ഐ. എന്നിവിടങ്ങളിലേക്ക് എന്‍.സി.വി.ടി പാഠ്യപദ്ധതി അനുസരിച്ചുള്ള പരിശീലനം നല്‍കുന്ന വിവിധ മെട്രിക്ക്/നോണ്‍മെട്രിക്ക് ട്രേഡുകളില്‍ 2022 ല്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://scdditiadmission.kerala.gov.in എന്ന സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്. അവസാന തിയ്യതി ഓഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക്: എലത്തൂര്‍ 9947895238, 9747609089, തൂണേരി 9497366243.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ കോളേജ് കോമ്പൗണ്ടില്‍ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓടിട്ട പഴയ എം.എഡ് കെട്ടിടം പൊളിച്ച് നീക്കം ചെയ്തു കൊണ്ടുപോകുന്നതിന് പരസ്യമായി ലേലം ചെയ്യുന്നു. ഗവ.കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ ഓഫീസ് പരിസരത്ത് വച്ച് ഓഗസ്റ്റ് 12 ന് നിരതദ്രവ്യം 3513 മേല്‍ ലേലത്തിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നിരതദ്രവ്യത്തിന് തുല്യമായ തുക പ്രിന്‍സിപ്പല്‍, ഗവ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, കോഴിക്കോട് എന്ന പേരില്‍ മാറാവുന്ന ബാങ്ക് ഡിഡി അടക്കം ചെയ്തു മുദ്രവെച്ച കവറില്‍ ഓഗസ്റ്റ്് 11 ന് വൈകീട്ട് 4 മണിക്ക് മുന്‍പായി കോളേജ് ഓഫീസില്‍ ലഭിച്ചിരിക്കണം.

 

date