Skip to main content

ഓണം സ്പെഷ്യല്‍ ഡ്രൈവ് കണ്‍ട്രോള്‍ റൂം തുറന്നു

 

     ഓണാഘോഷം പ്രമാണിച്ച് എക്സൈസ് വകുപ്പ് മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. സെപ്റ്റംബര്‍ 12 രാത്രി 12 വരെയുള്ള ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാതലത്തില്‍ എക്സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി എക്സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ചുള്ള കട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ്ടാണ് തീവ്രയജ്ഞ പ്രവര്‍ത്തനം. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനം, വിതരണം, കടത്തല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.

date