Skip to main content

ഇടുക്കി - ചെറുതോണി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

 

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാൽ ഇന്ന് (08/08/2022)  രാവിലെ 10.00 മണി മുതൽ ചെറുതോണി ഡാമിന്റെ ഷട്ടർ നം.2, 3, 4 എന്നിവ 80 സെന്റി മീറ്റർ വീതം ഉയർത്തി 150 ക്യുമെക്സ് വരെ ജലം പുറത്തേക്കൊഴുക്കും. ജില്ലയിലെ എറിയാട്, പൊയ്യ, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം. അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം.

date