Skip to main content

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വികസന സമിതി യോഗം ചേർന്നു

 

ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വികസന സമിതി യോഗം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ  ചേർന്നു. ഇരിങ്ങാലക്കുട സ്റ്റാൻഡിൽ നിന്ന് പ്രധാന സർവീസുകൾ പുനരാരംഭിച്ചതായും അടിയന്തര സർവീസുകൾ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ സ്ഥാപനമാണ് കെഎസ്ആർടിസി അതിനെ ലാഭകരമാക്കാനുള്ള നടപടികൾ ഉണ്ടാകേണ്ടതുണ്ടെന്നും ഇരിങ്ങാലക്കുടയിൽ ജില്ലാ ഓഫീസ് വേണമെന്നും മന്ത്രി പറഞ്ഞു. ഇന്റർസിറ്റി ബസുകൾ,  ശബരിമല, മധുര, പഴനി, വേളാങ്കണ്ണി എന്നിവിടങ്ങളിലേയ്ക്കുള്ള തീർത്ഥാടന  ബസുകൾ, മൂന്നാർ -വാഗമൺ കേന്ദ്രീകരിച്ചുള്ള  ടൂറിസം ബസ് എന്നീ നിർദ്ദേശങ്ങൾ വികസന സമിതി മുന്നോട്ട് വെച്ചു. വികസന സമിതി കൺവീനർ ജയൻ അരിമ്പ്ര, ചെയർമാൻ കൃഷ്ണൻ കുട്ടി വി  എൻ, കുടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു പ്രദീപ് മേനോൻ, പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ്  തമ്പി,  കൗൺസിലർ അമ്പിളി ജയൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date