Skip to main content

താത്കാലിക ഒഴിവ്

സൈനിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ രണ്ട് ക്ലാർക്കുമാരുടെ താത്കാലിക ഒഴിവുണ്ട്. കെക്‌സ്‌കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസിൽ കഴിയാത്തവരും (01 ഓഗസ്റ്റ് 2022ന്) ക്ലറിക്കൽ/ കമ്പ്യൂട്ടർ/ അക്കൗണ്ടിങ് പരിജ്ഞാനമുള്ള വിമുക്തഭടൻമാർ അവരുടെ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ, അഡ്രസ്, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം. ഡി കെക്‌സ്‌കോൺ, കേരള സ്റ്റേറ്റ് എക്‌സ്- സെർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി-25/838, ഓപ്പോസിറ്റ് അമൃത ഹോട്ടൽ, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി പോസ്റ്റൽ ആയോ kex_con@yahoo.co.in ലോ ലഭിക്കണം. ഫോൺ: 0471-2320772, 2320771.
പി.എൻ.എക്സ്. 3639/2022

date