Skip to main content

ഒഡിഷ തീരത്തിന് മുകളിൽ തീവ്ര ന്യൂനമർദ്ദം: ആഗസ്റ്റ് പതിനൊന്ന് വരെ വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് മുതൽ (ആഗസ്റ്റ് ഒൻപത്) പതിനൊന്ന് വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഒഡിഷ തീരത്തിന് മുകളിലായി നിലനിന്നിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം  പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു  ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമായി  തീർന്നു. ഇത്  പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നാളെ (ആഗസ്റ്റ് 10) ഛത്തിസ്ഗഡിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ശക്തി കുറഞ്ഞു ശക്തികൂടിയ ന്യൂനമർദ്ദം ആകാൻ സാധ്യത. മൺസൂൺ പാത്തി  അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താലാണ് വ്യാപകമായ മഴ പ്രതീക്ഷിക്കുന്നത്.

date