Skip to main content

സഹകരണ ഓണ വിപണി : യോഗം ചേർന്നു 

 

സഹകരണ ഓണവിപണി സംഘടിപ്പിക്കുന്നതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലയിലെ സഹകരണ സംഘങ്ങളുടെ യോഗം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ സഹകരണ ഭവൻ ഹാളിൽ  നടന്നു. ജില്ലയിലെ 137 സഹകരണ സംഘങ്ങൾ വഴി ഓണചന്തയിലൂടെ സബ്സിഡി, നോൺ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് യോഗത്തിൽ തീരുമാനിച്ചു. ഓണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 30ന് പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്കിൽ നടത്തും. ആഗസ്റ്റ്  29 മുതൽ സെപ്റ്റംബർ 7 വരെ തുടർച്ചയായി 10 ദിവസം നീണ്ടു നിൽക്കുന്നതാണ് സഹകരണ ഓണ വിപണി. 

യോഗത്തിൽ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം ശബരീദാസൻ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസി.രജിസ്ട്രാർ (ജനറൽ) സി സത്യനാഥ്  സ്വാഗതം ആശംസിച്ചു. കൺസ്യൂമർ ഫെഡ് ഡയറക്ടർ സി എ ശങ്കരൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ ടി എസ് ബിജി പദ്ധതി വിശദീകരിച്ചു. സംഘം പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. അസി.രജിസ്ട്രാർ (പ്ലാനിംഗ്) സി സുരേഷ് നന്ദി പ്രകാശിപ്പിച്ചു.

date