Skip to main content
 ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം ജില്ലയിൽ നടന്ന വിവിധ പ്രവൃത്തികൾ

തൊഴിൽ ഉറപ്പായത്  75,413 കുടുംബങ്ങൾക്ക്  അഭിമാനനേട്ടത്തിൽ തൊഴിലുറപ്പ് പദ്ധതി 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  ആശ്വാസമായത് 75,413 കുടുംബങ്ങൾക്ക്. കഴിഞ്ഞ ഏഴ് മാസത്തിനിടെയാണ് അതിജീവനത്തിന്റെ ഈ അഭിമാന നേട്ടം. 17.50 ലക്ഷം തൊഴിൽ ദിനങ്ങളാണ് ഈ കാലയളവിൽ ജില്ലയിൽ സൃഷ്ടിച്ചത്. 

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായും നിരവധി പ്രവൃത്തികൾ ജില്ലയിൽ നടപ്പിലാക്കി വരുന്നുണ്ട്.  കഴിഞ്ഞ സാമ്പത്തിക വർഷം ഫാം പോണ്ട് - 181, പശുതൊഴുത്ത് - 1156, ആട്ടിൻക്കൂട് - 1306, കോഴിക്കൂട് - 1171, അസോള ടാങ്ക് - 286, തീറ്റപ്പുൽകൃഷി - 582 എന്നിങ്ങനെ പ്രവൃത്തികൾ നടപ്പിലാക്കി സാധാരണക്കാരായ കുടുംബങ്ങൾക്ക് ജീവനോപാധി ലഭ്യമാക്കാനും തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. 

കേരള ട്രൈബൽസ് പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം 509 പട്ടികവർഗ കുടുംബങ്ങൾക്കാണ്  നൂറ് ദിവസത്തിന് മുകളിൽ തൊഴിൽ നൽകിയത്. 107 കുടുംബങ്ങൾ 150 ദിവസവും 123 കുടുംബങ്ങൾ 200 ദിവസം പൂർത്തീകരിച്ചതും പദ്ധതിയുടെ അഭിമാന നേട്ടമായി. 

എല്ലാ ട്രൈബൽ കുടുംബങ്ങൾക്കും 200 ദിവസം തൊഴിൽ നൽകുന്ന സംസ്ഥാന സർക്കാരിന്റെ ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ അവരുടെ സാമൂഹിക സാമ്പത്തിക വികസനം കൂടി ലക്ഷ്യമിടുന്നു. തൊഴിലുറപ്പ് പദ്ധതിയും പട്ടികവർഗ വികസന വകുപ്പും സംയുക്തമായാണ്  പദ്ധതി നടപ്പാക്കുന്നത്. തൊഴിൽരഹിതരായ 18 വയസ് തികഞ്ഞ മുഴുവൻ പട്ടികവർഗ കുടുംബാംഗങ്ങൾക്കാണ്  പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്.

date