Skip to main content
ആസാദി കാ അമൃത് മഹോത്സവ്; വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങൾ

ആസാദി കാ അമൃത് മഹോത്സവ്; വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങൾ

 

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലങ്ങളിലായി 'സ്വാതന്ത്ര്യസമര സ്മരണകള്‍' എന്ന വിഷയത്തിലാണ് മത്സരം.  

എൽപി, യുപി വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിദ്യാർത്ഥികൾക്കായി വാട്ടർ കളറിംഗ് മത്സരവുമാണ് സംഘടിപ്പിക്കുന്നത്. 

വരച്ച ചിത്രങ്ങളുടെ ഫോട്ടോ എടുത്ത് 9746054945 എന്ന നമ്പറിലേയ്ക്ക് ആഗസ്റ്റ് 12ന് മുമ്പായി വാട്ട്സ്ആപ്പ് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ആഗസ്റ്റ് 14ന് ഏകദിന ചിത്രരചനാ ക്യാമ്പ് സംഘടിപ്പിക്കും. ഇവര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കും. ലളിതകലാ അക്കാദമി, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് മത്സരവും ചിത്രരചനാ ക്യാമ്പും  സംഘടിപ്പിക്കുന്നത്.

date