Skip to main content

അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു 

 

കൊടുവള്ളി ഐ.സി.ഡി.എസ് ഓഫിസിന്റെ പരിധിയിൽ വരുന്ന കൊടുവള്ളി മുനിസിപ്പാലിറ്റി, മടവൂർ ഗ്രാമ പഞ്ചായത്ത്, താമരശ്ശേരി ഗ്രാമ പഞ്ചായത്ത്, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് എന്നിവയിൽ ഉൾപ്പെടുന്ന അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ  ക്ഷണിച്ചു. അവസാന തീയ്യതി ആഗസ്ത് 31 വൈകിട്ട് 5 മണി. വിവരങ്ങൾക്ക് 0495 2211525,9188959867.

 

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഫാഷൻ ഡിസൈനിങ്/ ഗാർമെന്റ് ടെക്‌നോളജി/ഡിസൈനിങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ് എന്നിവയാണ് യോഗ്യത. അധ്യാപന പരിചയം അഭികാമ്യം. യോഗ്യതയുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം അപേക്ഷിക്കണം. അവസാന തീയതി ആഗസ്ത് 20 വൈകിട്ട് 5 മണി. വിവരങ്ങൾക്ക് 0497 2835390.

അപേക്ഷ ക്ഷണിച്ചു

തിരുവമ്പാടി ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ), ഇലക്ട്രീഷ്യൻ എന്നീ ദ്വിവത്സര ട്രേഡുകളിലേക്കും ഏകവത്സര കോഴ്‌സായ പ്ലംബർ ട്രേഡിലേക്കും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 10. 100 രൂപയാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 0495 2254070.

വെറ്ററിനറി ഡോക്ടർ നിയമനം

ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല ചികിത്സാസൗകര്യം ഏർപ്പെടുത്തുന്നതിന് വെറ്ററിനറി ഡോക്ടറെ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബ്ലോക്കുകളിൽ ജോലി ചെയ്യാൻ സന്നദ്ധതയുള്ള വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഓഗസ്റ്റ് 12 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

 

ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി യോഗം

 

ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി യോഗം ബുധനാഴ്ച (ഓഗസ്റ്റ് 10) ഉച്ചക്ക് 3.30 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

 

ടെണ്ടർ ക്ഷണിച്ചു

 

തൂണേരി ശിശു വികസന പദ്ധതി ഓഫിസിന്റെ ആവശ്യത്തിലേക്കായി ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്/കാർ) വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്- 0496 2555225, 9562246485.

 

അപേക്ഷ തീയ്യതി ദീർഘിപ്പിച്ചു

 

മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ യിൽ 2022 വർഷത്തിൽ വിവിധ എൻ.സി.വി.ടി ട്രേഡിലേക്കുളള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയതി ദീർഘിപ്പിച്ചു. അപേക്ഷ ഓഗസ്റ്റ് 10ന് വൈകീട്ട് 5ന് മുൻപ് http//admissions kerala.gov.in, http//dept.kerala.gov.in എന്നി വെബ്സൈറ്റുകൾ വഴി സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് 8593829398, 0495 2373976.

date