Skip to main content

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കാക്കൂര്‍ പഞ്ചായത്തിന്റെ അനുമോദനം

കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അനുമോദിച്ചു. വിദ്യാഭ്യാസ മേഖലയില്‍ പടിപടിയായി വന്നുകൊണ്ടിരിക്കുന്ന മാറ്റം വളരെ വലുതാണെന്നും ആ മാറ്റം മികച്ച വിജയം നേടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തില്‍ 64 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 

കാക്കൂര്‍ വായനശാലയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഭിലാഷ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ മണങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സര്‍ജാസ് കെ, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ അബ്ദുള്‍ ഗഫൂര്‍ പി.പി, ജൂന, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷൈലേഷ് വി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി മുംതാസ് നന്ദിയും പറഞ്ഞു.

date