Skip to main content

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ പരപ്പനങ്ങാടി സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിലിന്

 

 

 മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ നേടി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ. ബിഎഡ് ബിരുദദാരിയായ സിന്ധു മലപ്പുറം മൂന്നിയൂർ സ്വദേശിനിയാണ്.  

 

 കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ പരപ്പനങ്ങാടി എക്സൈസ് രജിസ്ട്രർ ചെയ്ത നിരവധി കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തന മികവാണ് സിന്ധുവിനെ ഈ അവാർഡിന് അർഹയാക്കിയത്. കഴിഞ്ഞവർഷം ചേലാമ്പ്രയിൽ വിവിധ ന്യൂജൻ മയക്കുമരുന്നുകളുടെ ശേഖരം കണ്ടെത്തിയതും തലപ്പാറയിൽ വെച്ച് 175 കിലോ കഞ്ചാവ് പിടിച്ചെടുത്തതും ഉൾപ്പെടെ നിരവധി  കേസുകളാണ് പരപ്പനങ്ങാടി എക്സൈസ് കണ്ടുപിടിച്ചത്.

 

2015 ലാണ് എക്സൈസ് വകുപ്പിൽ ആദ്യമായി വനിതാ ഉദ്യോഗസ്ഥർ എത്തുന്നത്. ആദ്യ ബാച്ചിൽ പെട്ടയാളാണ് സിന്ധു പട്ടേരി വീട്ടിൽ.

 മലപ്പുറം ജില്ലയിലെ മൂന്നിയൂർ ചേളാരി സ്വദേശികളായ പി.വി ശിവദാസൻ, ബേബി എന്നിവരുടെ മകളാണ് സിന്ധു. പരപ്പനങ്ങാടി ജില്ല വിദ്യാഭ്യാസ ഓഫീസിലെ ക്ലർക്കായ രവീന്ദ്രൻ ആണ് ഭർത്താവ്. ഹൃദ്യ, ഹിദ എന്നിവർ മക്കളാണ്.

 

date